സ്കൂട്ടറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
1300739
Wednesday, June 7, 2023 12:51 AM IST
നീലേശ്വരം: സ്കൂട്ടര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വൈനിങ്ങാലിലെ വി.ആര്. കണ്ണന്റെയും കല്യാണിയുടെയും മകന് വി. രമേശന് (48) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ചിറപ്പുറം ഇറക്കത്തിലാണ് അപകടം.
ആലിങ്കീലില്നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന രമേശന് ഓടിച്ച ബൈക്കും എതിരെ വന്ന സ്കൂട്ടറും ഇടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: സുസ്മിത. മക്കള്‍: രഞ്ജിമ, ആരോമല്‍. സഹോദരങ്ങള്‍: പ്രകാശന്, രാജേഷ്, സുമതി, വിനീത്, പരേതനായ സതീശന്.