വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമ മരിച്ചു
1300830
Wednesday, June 7, 2023 10:40 PM IST
കാഞ്ഞങ്ങാട്: വിഷം ഉള്ളിൽച്ചെന്ന് കിത്സയിലായിരുന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമയായ യുവതി മരിച്ചു. മാവുങ്കാല്‍ നെല്ലിത്തറയിലെ അന്നപൂര്‍ണ ഡ്രൈവിംഗ് സ്കൂള്‍ ഉടമ പുല്ലൂര്‍ ഉദയനഗര്‍ സ്വദേശിനി കെ.കെ.സുധ (47) ആണ് മരിച്ചത്. ഈ മാസം മൂന്നിനാണ് വിഷം ഉള്ളിച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡ്രൈവിംഗ് പരിശീലനരംഗത്ത് രണ്ടര പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന സുധ കാഞ്ഞങ്ങാട്ടെ ഈ രംഗത്തേക്കു കടന്നു വന്ന ആദ്യ വനിത കൂടിയാണ്. ഹെവി വാഹനങ്ങളായ ലോറി, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പരിശീലനവും നല്കി വന്നിരുന്നു.
ഖത്തറില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറുവര്‍ഷവും അബുദാബിയില്‍ നാലു വര്‍ഷവും ഡ്രൈവിംഗ് പരിശീലകയായി ജോലി ചെയ്തിരുന്നു. മൂലക്കണ്ടത്തെ പരേതനായ കുട്ട്യൻ-കല്യാണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: മനോജ് (കണ്ണപുരം). സഹോദരങ്ങൾ: വത്സല, രമണി.