കെഎന്‍പി സുരക്ഷ പ്രോജക്ടില്‍ വിവിധ ഒഴിവുകള്‍
1300989
Thursday, June 8, 2023 12:49 AM IST
കാസര്‍ഗോഡ്: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന കെഎന്‍പി സുരക്ഷ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1.പ്രോജക്ട് മാനേജർ: ഒഴിവ്-1. യോഗ്യത: സാമൂഹ്യശാസ്ത്രത്തില്‍ ബിരുദം, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം/ ബിരുദാനന്തരബിരുദം. എച്ച്ഐവി/എയ്ഡ്സ് നിയന്ത്രണപദ്ധതിയിലുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,000 രൂപ. ടിഎ: 1400.
2.മോണിറ്ററിംഗ് ആന്‍ഡ് ഇവാല്വേഷന്‍ ഓഫീസർ: ഒഴിവ്-1. യോഗ്യത: ബികോം/ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/മാത്തമാറ്റിക്സ് ബിരുദം. ശമ്പളം: 16,000. ടിഎ: 600.
കൗണ്‍സിലർ: ഒഴിവ്-1. യോഗ്യത: എംഎസ്ഡബ്ല്യു/എംഎസ്സി സൈക്കോളജി/എംഎ സൈക്കോളജി റെഗുലറായി പഠനം പൂര്‍ത്തിയാക്കവർ. ശമ്പളം: 16,000.
4.ഔട്ട്റീച്ച് വര്‍ക്കർ: ഒഴിവ്-4. യോഗ്യത: മിനിമം എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യത. നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ്. ശമ്പളം: 10,500. ടിഎ: 1500.
അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി പത്തിനു രാവിലെ പത്തിനു കാസർഗോഡ് എംജി റോഡിലെ എമറാൾഡ് ടവറിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9605285097.