ബിരുദ വിദ്യാര്‍ഥി ബംഗളുരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
1335343
Wednesday, September 13, 2023 7:00 AM IST
നീലേശ്വരം (കാസര്‍ഗോഡ്): ബംഗളുരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാര്‍ഥി മരിച്ചു. നീലേശ്വരം പേരോലിലെ ഷിജോ മൂത്തേടത്ത് (അധ്യാപകന്, കോട്ടയം കാണക്കാരി ജിവിഎച്ച്എസ്എസ്)-മെര്ളിന് (സീനിയര്‍ സൂപ്രണ്ട്, ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസ്, തൃശൂര്‍) ദമ്പതികളുടെ മകനും ബംഗളുരു ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ഡെന്നീസ് (19) ആണ് മരിച്ചത്. മൂന്നു ദിവസമായി ബംഗളുരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് 1.30 നോടെയാണ് അന്ത്യം.
ചെസ് താരവും കിഴക്കന്‍കൊഴുവല്‍ കെകെഡിസി ഷട്ടില്‍ ക്ലബിലെ ബാഡ്മിന്റണ്‍ പ്ലെയറും ആയിരുന്നു. സഹോദരന്: ഫെലിക്സ് (പ്ലസ്വണ് വിദ്യാര്‍ഥി, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍). ഇന്നു രാവിലെ 11.30 മുതല്‍ നീലേശ്വരം സെന്റ് മേരീസ് ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. ഉച്ചയ്ക്കു 2.30 മുതല്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ചിറപ്പുറം സെമിത്തേരിയില്‍ സംസ്കാരം നടത്തും.