സീനിയർ സിറ്റിസൺസ് ഫോറം
1374429
Wednesday, November 29, 2023 7:32 AM IST
ഭീമനടി: വാർധക്യകാല പെൻഷൻ തുക 5000 രൂപയാക്കണമെന്നും കഴിഞ്ഞ മാസങ്ങളിലെ പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം ഭീമനടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.ജെ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. മാനുവൽ കൈപ്പടക്കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി വി.എം. ജോസഫ് വടക്കേട്ട് - പ്രസിഡന്റ്, മാനുവൽ കൈപ്പടക്കുന്നേൽ -സെക്രട്ടറി, അബ്ദുൽ ജബ്ബാർ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.