പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാവയൽ അങ്കണവാടി, സെന്റ് ജോൺസ് പ്രീ പ്രൈമറി സ്കൂൾ, സെന്റ് ജോൺസ് എൽപി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി.
മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. പുതുതലമുറയെ വർണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചാനയിച്ച കൗമാരക്കാരുടെ സംഘാടകമികവും ശ്രദ്ധേയമായി. എൻഎസ്എസ് വോളണ്ടിയർമാരായ ജോയൽ, അഭിനവ്, മുക്തി പ്രകാശ്, ആൻമേരി എന്നിവർ നേതൃത്വം നൽകി.