സ്വരാജ് ട്രോഫി ജേതാക്കൾക്ക് അനുമോദനം
1394819
Friday, February 23, 2024 1:20 AM IST
ചെറുവത്തൂർ: മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാനതല സ്വരാജ് ട്രോഫി നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മികച്ച പഞ്ചായത്തിനുള്ള ജില്ലാതല സ്വരാജ് ട്രോഫി നേടിയ ചെറുവത്തൂർ പഞ്ചായത്ത് അധികൃതർക്ക് ചെറുവത്തൂരിൽ പൗരാവലി ഉജ്വല സ്വീകരണം നൽകി.
കയ്യൂർ റോഡിൽ നിന്നും ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ചു. ബസ് സ്റ്റാൻഡിന് സമീപം നടന്ന അനുമോദന യോഗം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്കി. ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, കെ. സുധാകരൻ, കെ. ബാലകൃഷ്ണൻ, എ. അമ്പൂഞ്ഞി, മുനീർ തുരുത്തി, ടി.വി. റിയാസ്, ടി. രാജൻ, ടി. നാരായണൻ, എം. രാമചന്ദ്രൻ, ആർ. ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.