പിഗ് ഫാർമേഴ്സ് അസോ. ജില്ലാ കൺവൻഷൻ
1436617
Wednesday, July 17, 2024 12:30 AM IST
പാലാവയൽ: പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഓടക്കൊല്ലിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പന്ത്രണ്ടായിരത്തോളം പന്നി ഫാം ഉടമകളെയും അവരെ ആശ്രയിച്ചു കഴിയുന്ന രണ്ടു ലക്ഷത്തോളം കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പുതിയ മാലിന്യസംസ്കരണ നിയമം മാറ്റിയെഴുതണമെന്നും, പന്നി കർഷകർക്ക് ഹോട്ടൽ മാലിന്യം യഥേഷ്ടം ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ബേബി പൊട്ടംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തങ്കരാജ് മാണിക്കോത്ത്, സെക്രട്ടറി ബിനോയ് ജോൺ കാക്കനാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വിശ്വപ്രകാശ്, കണ്ണൂർ ജില്ലാ സെക്രട്ടറി സനൽ സേവ്യർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജിത ഗിരീഷ്, ഏബ്രഹാം കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു.