റോഡിലെ ‘ചതിക്കുഴി’ മരാമത്ത് വിഭാഗം അടച്ചു
1450651
Thursday, September 5, 2024 12:59 AM IST
തൃക്കരിപ്പൂർ: യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി തൃക്കരിപ്പൂർ സ്റ്റേഷൻ റോഡിൽ രൂപപ്പെട്ട ചതിക്കുഴി പഞ്ചായത്ത് മരാമത്ത് വിഭാഗം അധികൃതർ ഇടപെട്ട് അടച്ചു.
റെയിൽവേ സ്റ്റേഷനിലേക്കും സെന്റ് പോൾസ് സ്കൂളിലേക്കുമെത്തുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായ ടാറിംഗ് റോഡിലെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ടൗണിലെ വ്യാപാരികൾ മര കുറ്റികളും ചെടിത്തണ്ടുകളും കുത്തി നിർത്തിയത് കഴിഞ്ഞ ദിവസം ദീപിക വാർത്തയാക്കിയിരുന്നു.
ഇതിനെ തുടർന്ന് ടൗൺ വാർഡംഗം ഇ. ശശിധരനും മരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
അവരുടെ നിർദേശത്തിലാണ് അപകടഭീഷണി ഉയർത്തിയ ചതിക്കുഴി അടച്ചത്.