ദേശീയപാതയോരത്ത് കോൺഗ്രസ് പ്രതിഷേധം നാളെ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
1565710
Monday, June 9, 2025 1:42 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണത്തിലെ അഴിമതിക്കും അശാസ്ത്രീയതയ്ക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2.30 ന് കാഞ്ഞങ്ങാട് കൂളിയങ്കാൽ ജംഗ്ഷനിൽ ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
എഐസിസി പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 9.30 ന് കാസർഗോഡ് ഡിസിസി ഓഫീസിൽ നടക്കുന്ന മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു അനുസ്മരണവും പുഷ്പാർച്ചനയും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.