കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന പു​തി​യ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ നാ​ട്ടു​കാ​ർ​ക്കും വ​ഴി അ​നു​വ​ദി​ക്കാ​ൻ ധാ​ര​ണ. പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ഈ ​മേ​ൽ​പ്പാ​ല​ത്തി​ലേ​ക്ക് ക​യ​റാ​ൻ ലി​ഫ്റ്റ് സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും സ്റ്റേ​ഷ​നി​ലെ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​രു​ൺ കു​മാ​ർ ച​തു​ർ​വേ​ദി അ​റി​യി​ച്ചു.

സ്റ്റേ​ഷ​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി​യ പാ​ർ​ക്കിം​ഗ് ഏ​രി​യ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് ഡി​ആ​ർ​എം ഉ​റ​പ്പ് ന​ല്കി.

സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ അ​രു​ൺ തോ​മ​സ്, സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) ബാ​ല​മു​ര​ളി, ഡി​വി​ഷ​ണ​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നീ​യ​ർ എ​ൽ​ദോ​സ്, സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ അ​ഭി​ജി​ത്ത് വ​ർ​മ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പി.​കെ. പ്ര​ശാ​ന്ത്, സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ (കൊ​മേ​ഴ്സ്യ​ൽ) എ.​കെ. അ​ഷ​റ​ഫ്, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് അ​സ്ലം, പി.​എം. നാ​സ​ർ, ഫ​സ​ൽ റ​ഹ്മാ​ൻ, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​പി. മോ​ഹ​ന​ൻ, അ​ബ്ദു​ൾ സ​ത്താ​ർ ആ​വി​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ മം​ഗ​ള എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പ് പു​ന:​സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഡി​ആ​ർ​എ​മ്മി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.