ആയന്നൂർ-കൊല്ലാട റോഡ് ശുചീകരിച്ചു
1565714
Monday, June 9, 2025 1:42 AM IST
ആയന്നൂർ: കാടുമൂടി കിടന്ന ആയന്നൂർ-കൊല്ലാട പഞ്ചായത്ത് റോഡ് സൗഹൃദ പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ ശ്രമദാനത്തിലൂടെ ശുചീകരിച്ച് ഗതാഗതയോഗ്യമാക്കി.
റോഡരികിലെ കാടും മുൾപ്പടർപ്പുകളും സംഘം പ്രവർത്തകർ വെട്ടിനീക്കി. ശ്രമദാന പ്രവർത്തനം പഞ്ചായത്ത് അംഗം സിന്ധു ടോമി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബിജു തുറയിൽ, സെക്രട്ടറി ഷാജി കുറ്റ്യാത്ത് എന്നിവർ നേതൃത്വം നല്കി.