കുടുംബമിത്ര സഹായനിധി കൈമാറി
1561057
Tuesday, May 20, 2025 5:34 AM IST
ചാത്തന്നൂർ : ഭാരതീയ വ്യാപാരി വ്യവസായി സംഘി െ ന്റ കുടുംബ മിത്ര സഹായ നിധി കൈമാറി. പദ്ധതിയിൽ അംഗമായിരുന്ന വ്യാപാരി ജി.എ.ദീപുവി െ ന്റ കുടുംബത്തിനാണ് മരണാനന്തര സഹായനിധി നൽകിയത്.
വ്യാപാരി വ്യവസായി സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാല മണി ഉദ്ഘാടനം ചെയ്തു, ,ജില്ലാ പ്രസിഡന്റ് ബി. സജൻലാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുടുംബമിത്ര ബെനോവലെന്റ് സൊസൈറ്റി ട്രഷറർ കെ.കെ. മുരളി, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് കുരീപ്പുഴ, താലൂക്ക് പ്രസിഡന്റ് സിജു മനോഹരൻ, ജനറൽ സെക്രട്ടറി രാജേഷ്, ട്രഷറർ കോയിപ്പാട് സജീവ് എന്നിവർ പ്രസംഗിച്ചു.