വനിതാ കോൺഗ്രസ് - എം നിയോജക മണ്ഡലം കൺവൻഷൻ
1561059
Tuesday, May 20, 2025 5:34 AM IST
കൊല്ലം: കേരളാ വനിതാ കോൺഗ്രസ് - എം കുന്നത്തുർ നിയോജക മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് ആനി ടോം കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചക്കാട് രാജൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. ജി. അനിത, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ലിജി കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രീത രജനീഷ് - പ്രസിഡന്റ്, റ്റി.എസ്. സൗമ്യ, സി. സിന്ധു.- വൈസ് പ്രസിഡന്റ ുമാർ,കെ.ശാന്തിനി, വി. ശോഭ, കെ.സി. ലീല- ജനറൽ സെക്രട്ടറിമാർ, പി. ആതിര - ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗമായി സി. ഉഷയെയും തെരഞ്ഞെടുത്തു.