എസ്എൻഡിപി യോഗം ആദിച്ചനല്ലൂർ ശാഖാ വാർഷികം
1561060
Tuesday, May 20, 2025 5:34 AM IST
ചാത്തന്നൂർ :എസ്എൻഡിപി യോഗം ആദിച്ചനല്ലൂർ ശാഖയുടെ വാർഷികവും പ്രതിഭാ സംഗമവും 25ന് രാവിലെ 10ന് ശാഖാമന്ദിരത്തിൽ വച്ച് നടക്കും.
വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സൗജന്യ പഠനോപകരണ വിതരണവും ഉണ്ടായിരിക്കും. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാവൈസ് പ്രസിഡന്റ് പി.എൻ.മുരളീധരൻ അധ്യക്ഷത വഹിക്കും.
ചാത്തന്നൂർ റേഞ്ച് എക്സൈസ് അസി.ഇൻസ്പെക്ടർ എസ്.അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസെടുക്കും. ജി. സുഗതൻ, ട്രസ്റ്റ് ബോർഡ് മെമ്പർ വി.പ്രശാന്ത്, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബീനാ പ്രശാന്ത്, മൗഷ്മി സുനിൽ, എൻ. രാധാകൃഷ്ണൻ, എസ്. മധുസൂദനൻ, ശാഖാസെക്രട്ടറി കെ. ശ്രീകുമാർ, യൂണിയൻ പ്രധിനിധി എ. അരുൺകുമാർ എന്നിവർ പ്രസംഗിക്കും. അവാർഡിനും പഠനോപകരണങ്ങൾക്കും അർഹരായ കുട്ടികൾ 21ന് മുമ്പ് സെക്രട്ടറിക്ക് അപേക്ഷ നൽകണം.