ദളിത് യുവതിയോട് ക്രൂരത; പോലീസുകാർക്കെതിരേ നടപടിയെടുക്കണം: അഡ്വ.ബിന്ദുകൃഷ്ണ
1561069
Tuesday, May 20, 2025 5:34 AM IST
കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയ്ക്ക് നേരെ പോലീസ് കാട്ടിയ ക്രൂരമായ സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെപിസിസി രാഷ്്ട്രീയകാര്യ സമിതിയംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കുടിവെള്ളം പോലും നൽകാതെ മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്തത് ഗുരുതരമായ കുറ്റമാണ്. അത്തരത്തിൽ പെരുമാറിയ മുഴുവൻ പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്നും ദളിത് യുവതിയുടെ വീട് സന്ദർശിച്ചശേഷം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ലക്ഷ്മി, ജില്ലാ പ്രസിഡന്റ് ഗായത്രി.ബി. നായർ മറ്റ് നേതാക്കന്മാരായ അനിത, ഫാത്തിമ, ഷീല, സെയ്ദലി, മുജീബ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.