ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ സംഗമം നടത്തി
1561073
Tuesday, May 20, 2025 5:34 AM IST
പുനലൂർ: ജൂബിലി വർഷത്തോടനുബന്ധിച്ച് പുനലൂർ രൂപതയിൽ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ സംഗമം പുനലൂർ രൂപതയിലെ ഞാറക്കാട് തിരുഹൃദയ പള്ളിയിൽ നടന്നു.
ലീജിയൻ ഓഫ് മേരി സംഗമം പുനലൂർ രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫാ. ആന്റണി പുളിക്കൽ ഒസിഡി ‘ആധുനിക കാലഘട്ടത്തിൽ മരിയ സൈന്യത്തി െ ന്റ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
പുനലൂർ രൂപത ലീജിയൻ ഓഫ് മേരി ഡയറക്ടർ ഫാ.സാബു ക്ലാസുകൾക്ക് നേതൃത്വം നൽകി. പുനലൂർ രൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻവാസി െ ന്റ മുഖ്യകാർമികത്വത്തിൽ ബലിയർപ്പണം നടത്തി.
കൊട്ടാരക്കര ഫൊറോന വികാരി ഫാ. ക്രിസ്റ്റി ജോസഫ് വചന സന്ദേശം നൽകി. ഇടവക വികാരി ഫാ.ജോബി സംഗമത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തി. കുർബാനയ്ക്ക് ശേഷം റാലിയോടും സ്നേഹവിരുന്നിനോടും കൂടി സംഗമം സമാപിച്ചു.