ഡ്രൈ ഡേയിൽ മദ്യവില്പന; പ്രതിയെ വെറുതെ വിട്ടു
1561302
Wednesday, May 21, 2025 6:01 AM IST
കൊല്ലം: ഡ്രൈ ഡേയിൽ വിദേശമദ്യ വില്പന നടത്തി എന്നാരോപിച്ച് എക്സൈസ് ചാർജ് ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പനയം പെരുമൺ സുരേഷ് ഭവനത്തിൽ സുരേഷ് കുമാറിനെയാണ് കൊല്ലം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ജി. അമൃത വെറുതെ വിട്ടത്.
2019 ഡിസംബർ ഒന്നിന് രാവിലെ 11.45 ന് പെരുമൺ ബസ് സ്റ്റാന്റ് ജംഗ്ഷന് സമീപം ഇന്ത്യൻ നിർമിത വിദേശമദ്യം സ്കൂട്ടറിൽ വില്പന നടത്തവേ ഇയാളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു കേസ്.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊല്ലം എക്സൈസ് ഇൻസ്പെക്ടർ എ. കൃഷ്ണകുമാറാണ്. പ്രതിക്ക് വേണ്ടി അഡ്വ.പെരുമൺ എസ്.രാജു കോടതിയിൽ ഹാജരായി.