കൊ​ല്ലം: പ്രോ​റേ​റ്റാ പ്ര​കാ​രം ഹ​യ​ർ പെ​ൻ​ഷ​ൻ നി​ശ്ച​യി​ക്കു​ന്ന​ത് എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ആ​ക്‌ടിന്‍റെ‍റ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് എ​ൻ.കെ.പ്രേ​മ​ച​ന്ദ്ര​ൻ എംപി. എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് നി​യ​മ നി​ർ​മാ​ണം ന​ട​ത്തി അ​ർ​ഹ​ത​പ്പെ​ട്ട പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. കെ​എ​ൻ​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​എ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ജോ​ൺ​സ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്സ​ൺ മാ​ത്യു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക ദേ​വി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, ബിഎംഎ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ​രി​മ​ണം ശ​ശി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി. ​ജ​യ​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​ജ​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ശ്രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.