മ​ട​ത്ത​റ : മ​ട​ത്ത​റ കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ൽ തേ​രി​ക്ക​ട​യി​ൽ മ​രം പി​ഴു​തു വീ​ണ് റോ​ഡ് ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് പു​ന​ലൂ​രി​ൽ നി​ന്നും ക​ട​യ്ക്ക​ലി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​രം മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു നി​ലം പൊ​ത്തി. ത​ക​രാ​റി​ല​യ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ലും വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി നാ​ശ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.