എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1563018
Wednesday, May 28, 2025 2:22 AM IST
കൊട്ടാരക്കര: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി പതിമൂന്നാം ബാച്ചി െ ന്റ പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊല്ലം റൂറൽ എസ്പി കെ.എം. സാബു മാത്യു സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള തലമുറയെ വാർത്തെടുക്കുന്നതിൽ എസ്പിസിയുടെ പ്രവർത്തനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ. കെ.ഉണ്ണികൃഷ്ണൻ മേനോൻപുരസ്കാരങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.വേണുഗോപാൽ, എസ്എംസി ചെയർമാൻ റോഷൻ, അംഗങ്ങളായ അഡ്വ. സതീഷ് ചന്ദ്രൻ, പി. കെ.വിജയകുമാർ, പ്രിൻസിപ്പൽ ആർ. പ്രദീപ്, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഷൈജിത്ത്, ഒ.വിജയകുമാർ, എസ് ഐ എ. അനീസ്, സിപിഒ എസ്. സഹിൽ എന്നിവർ പ്രസംഗിച്ചു.