കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ല വി​ശ്വാ​സ പ​രി​ശീ​ല​ന പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വ​ട​കോ​ട് സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും ന​ട​ക്കും.

​കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ് പി ​കെ. ബൈ​ജു​കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വേ​റ്റി​നാ​ട് മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്ര ടീ​മി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്ക ധ്യാ​ന​വും ഉ​ണ്ടാ​വും.

കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ല വി​ശ്വാ​സ പ​രി​ശീ​ല​ന പ​രി​പാ​ല​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ട​ക​മ്പ​ള്ളി​ൽ നി​ർ​വ​ഹി​ക്കും. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഒ​രു​ക്ക ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് വി​ശ്വാ​സ പ​രി​ശീ​ല​ന സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ജോ​ഷ്വാ പാ​റ​യി​ൽ അ​റി​യി​ച്ചു.