കരൾരോഗ നിർണയ ക്യാമ്പ് നാളെ
1563021
Wednesday, May 28, 2025 2:22 AM IST
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ സൗത്തി െ ന്റയും കൊല്ലം ബാർ അസോസിയേഷ െ ന്റയും സംയുക്താഭിമുഖ്യത്തിൽ കരൾ രോഗ നിർണയ ഫൈബ്രോ സ്കാൻ, പ്രമേഹ രോഗ നിർണയം എന്നിവ സംഘടിപ്പിക്കുന്നു.
ഹെൽത്ത് പ്രോജക്റ്റി െ ന്റ ഭാഗമായിട്ടാണ് 29ന് ഉച്ചയ്ക്ക് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷൻസ് ജഡ്ജ് പി. മായാദേവി ഉദ്ഘാടനം നിർവഹിക്കും. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ അധ്യക്ഷത വഹിക്കും.
ക്വയിലോൺ സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എസ്. രഞ്ജിത്ത് നാഥി െ ന്റ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ഡോ. ജിബിൻ, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ. കെ. മനോജ് എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ ക്വയിലോൺ സൗത്ത് റോട്ടറി ക്ലബ് സെക്രട്ടറി നോയൽ ജോർജ്, ട്രഷറർ ആർ. ശ്രീകുമാർ, അഡ്വ.അരവിന്ദ് ബാബു, ഡോ. അഹിനസ്, അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, വൈശാഖ്, ഷിബു റാവുത്തർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.