സീനിയർ സിറ്റിസൺ യൂണിയൻ വാർഷികം
1563022
Wednesday, May 28, 2025 2:22 AM IST
ചാത്തന്നൂർ :ചാത്തന്നൂർ സീനിയർ സിറ്റിസൺ യൂണിയൻ വാർഷിക പൊതുയോഗവും ആയൂർവേദ മെഡിക്കൽ ക്യമ്പും നടത്തി. വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ വിജയനാഥ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗവ. ആയൂർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ഡോ. അനു ചന്ദ്രൻ വാർധക്യ സഹജമായ രോഗപ്രതിവിധികൾക്കുള്ള ക്ലാസുകൾ നൽകി. തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിൽ വയോജനങ്ങൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ഒപ്പം ഡോക്ടറന്മാർ യോഗാ ക്ലാസുകൾ ഉൾപ്പടെയുള്ള പരിശീലനങ്ങൾ നൽകി.
യൂണിയൻ സെക്രട്ടറി ജി.ബാലകൃഷ്ണൻ, മുൻ ബ്ലോക്ക് മെമ്പർ ഗിരികുമാർ, വർക്കിംഗ് സെക്രട്ടറി സുന്ദരേശൻ നായർ, ജോ.സെക്രട്ടറി വൈ. തോമസ്, സുഗുണൻ വിജയൻ, ഡി.സുധീന്ദ്ര ബാബു, ജി.ദിവാകരൻ, രാജൻ പി.തോമസ്,മാമ്പള്ളി ജി.ആർ.രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.