സവിശേഷ കഴിവുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കണം: ജഡ്ജി പി. മായാദേവി
1563024
Wednesday, May 28, 2025 2:22 AM IST
കൊല്ലം: സവിശേഷ കഴിവുള്ള കുട്ടികളെ സമൂഹത്തി െ ന്റ മുഖ്യധാരയിൽ എത്തിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന് കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി. മായാദേവി.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സമഗ്ര ശിക്ഷ കേരള, എച്ച്എൽഎൽ കമ്പനി എന്നിവ സംയുക്തമായി കൊല്ലം, ചവറ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ഭിന്നശേഷി കുട്ടികൾക്കായി സിപി ചെയർ, ഇലക്ട്രോണിക് വീൽചെയർ, കേൾവി സഹായികൾ, ഡയപ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.
തേവള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ 50 കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്കാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. 10 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് എച്ച്എൽഎല്ലുമായി സഹകരിച്ച് ഉപകരണങ്ങൾ വാങ്ങിയത്.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ മുൻ സെക്രട്ടറിയും നിലവിൽ തിരുവനന്തപുരം സഹകരണ ആർബിട്രേഷൻ കോടതി ജഡ്ജിയുമായ ജിഷ മുകുന്ദ െ ന്റ ആശയമാണ് ഇതോടെ നടപ്പായത്.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഡോ. ടി. അമൃത അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മോക്ടൻ മുഖ്യപ്രഭാഷണം നടത്തി.
സിഎസ്ആർ മൊമെന്റോ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. മായാദേവിക്ക് അദ്ദേഹം കൈമാറി.ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി പാനൽ അഡ്വ.വി.ഐ.രാഹുൽ, എസ്ബിഐ കൊല്ലം എച്ച്ആർ മാനേജർ നെബുൽസൺ ആബ്രോസ്, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ അപർണ മോഹൻ, സ്പെഷൽ എഡ്യൂക്കേറ്റർമാരായ എസ്. സുജയ്, എൻ.എസ്.ലിബു, ഓസ്റ്റിൻ ജോയ്, ശുഭ രാജ്, എച്ച്എൽഎൽ സീനിയർ ടെറിട്ടറി മാനേജർ കെ.എസ്.അഭിലാഷ്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി.എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.