ജവഹർലാൽ നെഹ്റു അനുസ്മരണം
1563025
Wednesday, May 28, 2025 2:22 AM IST
കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവി െ ന്റ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും സെമിനാറും നടത്തി. കെപി സിസി ഗവേഷണ വിഭാഗം ചെയർമാൻ ജെ.എസ്.അടൂർ ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെപിസിസി നിർവാഹക സമിതി അംഗം എ.ഷാനവാസ്ഖാൻ, കെപിസിസി, ഡിസിസി ഭാരവാഹികളായ പി.ജർമിയാസ്, ആർ.രാജശേഖരൻ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, എം. എം. സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, എസ്. ശ്രീകുമാർ, സുഭാഷ് പുളിക്കൽ, ജി. ജയപ്രകാശ്, കായിക്കര നവാബ്, ബി. തൃദീപ് കുമാർ, ജയിൻ ആൻസിൽ ഫ്രാൻസിസ്, ജി. സേതുനാഥപിള്ള, ആനന്ദ് ബ്രഹ്മാനന്ദ്, ബ്ലോക്ക് പ്രസിഡന്റ ുമാരായ മേച്ചേഴത്ത് ഗിരീഷ്, പ്രാക്കുളം സുരേഷ്, ഡി. ഗീതാകൃഷ്ണൻ, പാലത്തറരാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
പുഷ്പാർച്ചനയ്ക്ക് സാബ്ജാൻ, മങ്ങാട് അജിത്, കൃഷ്ണകുമാർ, മണികണ്ഠൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ആർ. രമണൻ, ഗോപാലകൃഷ്ണൻ, വാര്യത്ത് മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം: എംഎൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവി െ ന്റ ചരമദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എംഎൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അഡ്വ. ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
കൊട്ടിയം:തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രശില്പിയും മുൻ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു. ചരമ വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും കണ്ണനല്ലൂർ ജംഗ്ഷനിൽ നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കണ്ണനല്ലൂർ എ. എൽ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ എ .നാസിമുദ്ദീൻ ലബ്ബ, എം .തോമസ് കുട്ടി, സുധീർ ചേരികോണം, കെ. ആർ. സുരേന്ദ്രൻ, അനീഷ് കണ്ണനല്ലൂർ, ഷഹീർ മുട്ടക്കാവ്, വിൽസൺ കുരീപ്പള്ളി, ജയൻ തട്ടാർകോണം, നാസറുദ്ദീൻ കണ്ണനല്ലൂർ, എന്നിവർ പ്രസംഗിച്ചു.