കായലിൽ നിന്നും ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു; സംസ്കാരം ഇന്ന്
1565551
Saturday, June 7, 2025 6:39 AM IST
കുണ്ടറ: കഴിഞ്ഞ മൂന്നിന് അഷ്ടമുടി കായലിൽ നിന്നും ലഭിച്ച ജീർണിച്ച മൃതദേഹം തിരിച്ചറിഞ്ഞു. കല്ലട ചിറ്റുമല രണ്ട് റോഡിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റായ നിർമലാസദനത്തിൽ ഷാജി അലക്സ് (53) ന്റെയാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
തിരിച്ചറിയാൻ കഴിയാതെ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം വസ്ത്രം, മറ്റു ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
ഷാജിയുടെ വെപ്പ് പല്ല് ഫിക്സ് ചെയ്ത ഡോക്ടർ അത് തിരിച്ചറിയുക കൂടി ചെയ്തതോടെ മൃതദേഹം ഷാജിയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.