കാര്‍മല്‍ ഗിരിയില്‍ ‘പിറന്നാളിന് ഒരുതൈ പദ്ധതിക്ക് ’തുടക്കം
1565555
Saturday, June 7, 2025 6:39 AM IST
അഞ്ചല്‍ : ഭാരതീപുരം കാര്‍മല്‍ഗിരി സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പിറന്നാളിന് ഒരുതൈ പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്കൂളിലെ വിദ്യാര്‍ഥികൾക്ക് ഫല,വൃക്ഷ തൈകള്‍ നല്‍കുകയും ഇത് പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കുട്ടികളിൽ പ്രകൃതി യോടുള്ള സ്നേഹവും വാത്സല്യവും വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ ബർസാർ ഫാ. ജോഷ്വാ കൊച്ചുവിളയിൽ പറഞ്ഞു.
പ്രിൻസിപ്പൽ ഷാലി സേവ്യർ പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരായ അർജുൻ, ബീന എന്നിവര്‍ നേതൃത്വം നല്കി. പ്രകൃതി സംരക്ഷണം സംബന്ധിച്ച കുട്ടികളുടെ നൃത്താവിഷ്കരണവും ഗാനലാപനവും നടന്നു.