അ​ഞ്ച​ല്‍ : അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ണ്ണ​പ്പേ​ട്ട​യി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം​വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​ഴി​ഞ്ഞാ​ടി​യ സം​ഘം ​പ​ഞ്ചാ​യ​ത്ത് സൗ​ന്ദ​ര്യ​വ​ത്കര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ചെ​ടി​യും ചെ​ടി ച​ട്ടി​ക​ളും ന​ശി​പ്പി​ച്ചു.

ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വേ​സ്റ്റ് ബി​ന്നു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച​ൽ - എ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ച​ണ്ണ​പ്പേ​ട്ട​യി​ല്‍ രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗ് ന​ട​ത്താ​ന്‍ പോ​ലീ​സ് എ​ത്താ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ കൂ​ട്ടാ​യ് മ​യാ​യ ച​ണ്ണ​പ്പേ​ട്ട ഡ​യ​റീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ച​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥാ​പി​ച്ച ചെ​ടി​ക​ളും ചെ​ടി ച​ട്ടി​ക​ളും ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ പ​റ​ഞ്ഞു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​പ്ര​മോ​ദും ആ​വ​ശ്യ​പ്പെ​ട്ടു.