ബഡ്സ് സകൂളിൽ പ്രവേശനോത്സവം
1565553
Saturday, June 7, 2025 6:39 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ആരംഭിച്ച ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് പി. ലൈല ബീവി പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു.
ആർ ഡി ഒ സുരേഷ് ബാബു മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു എബ്രഹാം, മേഴ്സി ജോർജ്, വാർഡ് വികസന സമിതി അംഗങ്ങളായ റോയ് ഉമ്മൻ, അജിമോൻ, കുടുംബശ്രീ ചെയർപേഴ്സൺ സി. കൈരളി, സെക്രട്ടറി ജിഷ്ണു ഗോപൻ, അരുൺ കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു . തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
photo
കുളത്തൂപ്പുഴ ബഡ്സ് സ്കൂളിന്റെ പ്രവേശന ഉത്സവം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി ഉദ്ഘാടനം ചെയ്യുന്നു