സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് നിർണായകം: ഡോ. മരിയ ഉമ്മൻ
1578399
Thursday, July 24, 2025 3:39 AM IST
അടൂർ: സമൂഹ നിർമിതിയിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്ന് സാമൂഹിക പ്രവർത്തക ഡോ. മരിയ ഉമ്മൻ. മലങ്കര മാർത്തോമ്മ സുവിശേഷ സേവികാ സംഘം അടൂർ ഭദ്രാസനം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മരിയ.
കുടുംബത്തെ ഒരു സ്ത്രീ കെട്ടുപണി ചെയ്യുന്നതിനനുസരിച്ചാണ് സമൂഹവും രാഷ്ട്രവും മുന്നോട്ടു പോകുന്നത്. സ്ത്രീ ദൈവത്തിന്റെ സമ്പൂർണ സൃഷ്ടിയാണ്. പുരുഷന്റെ ഹൃദയത്തോടു ചേർന്നാണ് സ്ത്രീയുടെ സൃഷ്ടിയെന്നും മരിയ ചൂണ്ടിക്കാട്ടി.
ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പ്രീനാ മാത്യു മുഖ്യ സന്ദേശം നൽകി. സോമി ബിജു, റവ. കെ.വി. ചെറിയാൻ, റവ. റെജി സഖറിയ, അമ്മുക്കുട്ടി ജോയ്, സുമാ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.