ബേസിൽ ദയറായിൽ നവതി സ്തോത്രസംഗമം
1578885
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: തുമ്പമൺ ഭദ്രാസന മുൻ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തായുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് നവതി സ്തോത്ര സംഗമം പത്തനംതിട്ട ബേസിൽ അരമന ചാപ്പലിൽ നടന്നു. ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സഭാ മുൻ വൈദിക ട്രസ്റ്റി ഫാ.ഡോ. എം. ഒ. ജോൺ , ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു മാത്യൂസ് മണ്ണാറകുളഞ്ഞി, ഫാ. ബിജു തോമസ് പറന്തൽ, പ്രഫ.ജി . ജോൺ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ഐവാൻ വകയാർ, അനി എം. ഏബ്രഹാം, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ബിജു മാത്യൂസ് പ്രക്കാനം,
അനിൽ പി. വർഗീസ്, നിതിൻ മണക്കാട്ടുമണ്ണിൽ,കെ.വി. ജേക്കബ്, അജു ജോർജ്, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. വർഗീസ് ജോഷ്വാ, പി. മോഹൻ രാജ്, പ്രഫ. കെ.സി. മാണി, ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു.