എംസിവൈഎം മാർഗംകളി ശില്പശാല
1578892
Saturday, July 26, 2025 4:24 AM IST
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈ.എം) പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തീയ പാരമ്പര്യ കലകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, അവയോടുള്ള ആഭിമുഖ്യം പുതുതലമുറകളിൽ പകർന്നു നൽകുവാനുമായി വാഴമുട്ടം മാർ ബഹനാൻസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മാർഗംകളി ശില്പശാല നടത്തി.
ഭദ്രാസന ആനിമേറ്റർ സിസ്റ്റർ ജൊവാൻ എസ്ഐസി എംസിവൈഎം പതാക ഉയർത്തി. സെക്രട്ടറി അബിൻ പി. ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭദ്രാസന ഡയറക്ടർ ഫാ. ജോബ് പതാലിൽ ആമുഖ സന്ദേശം നൽകി. പത്തനംതിട്ട വൈദിക ജില്ലാ വികാരി ഫാ. ജോൺസൺ പാറക്കൽ, വൈദിക ജില്ലാ ഡയറക്ടർ ഫാ. ഷെബിൻ മമ്മൂട്ടിൽ, വാഴമുട്ടം യൂണിറ്റ് ഡയറക്ടർ ഫാ. സനു തെക്കേകാവിനാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ശില്പശാലയ്ക്ക് കോട്ടയം ഹാദൂസായിൽ നിന്ന് മാർഗംകളിയിൽ പരീശീലനം നേടിയവർ നേതൃത്വം നൽകി. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി 80 ഓളം പേർ ഏകദിന പങ്കെടുത്തു.
മാർഗംകളിയിലെ വിവിധ പാദങ്ങളും പൊതു നിർദ്ദേശങ്ങളും വസ്ത്രധാരണത്തിന്റെ ക്രമീകരണങ്ങളും പരിശിലീപ്പിച്ചു. ക്രമീകരണങ്ങൾക്ക് വാഴമുട്ടം യൂണിറ്റും, പത്തനംതിട്ട വൈദിക ജില്ലയും നേതൃത്വം നൽകി. ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം സ്വാഗതവും ട്രഷറാർ വി.എൽ. വിശാഖ് നന്ദിയും പറഞ്ഞു.