ടൂറിസ്റ്റ് ബസ് മറിഞ്ഞു
1578655
Friday, July 25, 2025 4:08 AM IST
വെണ്ണിക്കുളം : അയിരൂർ - വാലാങ്കര റോഡിൽ ചുഴനയ്ക്കും വാളക്കുഴിക്കും മധ്യേ ഐപിസി ഹാളിനു സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
അമിതവേഗത്തിൽ വന്ന ബസ് റോഡരികിലെ വൈദ്യുത തൂണും ട്രാൻസ്ഫോർമറും ഉൾപ്പെടെ തകർത്താണ് റോഡിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ നാലുപേർ ബസിലുണ്ടായിരുന്നു. നിസാര പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു.