ആർ. ആനന്ദ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
1578881
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി ആർ. ആനന്ദ് ചുമതലയേറ്റു. വി. ജി.വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എഐജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.
വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ആർ. ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.