വെല്ലുവിളികളെ നേരിടാൻ സഭാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കണം: ഡോ. സാമുവേൽ മാർ ഐറേനിയോസ്
1578886
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: വിശ്വാസത്തിൽ അടിയുറച്ച് സഭാത്മക ചിന്തകൾ വളർത്തിക്കൊണ്ടുവരണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത.
മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപത മലങ്കര കാത്തലിക് മദേഴ്സ് ഫോറം സഭാ തല സമിതിയുടെ സന്ദർശനം കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആത്മവിശ്വാസത്തോടുകൂടി മുന്നേറുവാൻ കഴിയുന്ന അമ്മമാരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. രൂപത പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഭാതല ഡയറക്ടർ ഫാ. മാത്യു അറക്കൽ,
സഭാതല പ്രസിഡന്റ് ജിജി മത്തായി, രൂപതാ ഡയറക്ടർ ഫാ. വർഗീസ് വിളയിൽ, ഫാ. വർഗീസ് തയ്യിൽ, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ജയിംസ് ഒഐസി, ഫാ. ജോയിസ് പുതുപ്പറമ്പിൽ, ഫാ. ജോഷ്വാ കിടങ്ങിൽ, ഫാ. മാത്യു പേഴുംമൂട്ടിൽ, സിസ്റ്റർ അനന്ദ, സിസ്റ്റർ ശാലിനി,
സിസ്റ്റർ റോസി, സിസ്റ്റർ പട്രീഷ്യ, ലീലാമ്മ ബാബു, സിന ബിനു, ആനി സന്തോഷ്, ഡയാന സിനു, മേരിക്കുട്ടി ഏബ്രഹാം, സുജ ബാബു, അന്നമ്മ ചാക്കോ, ജയ്സമ്മ ജോസഫ്, മേഴ്സി എന്നിവർ പ്രസംഗിച്ചു.