ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ അടൂരിൽ
1578883
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 126 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ 22- മത് ഡിസ്ട്രിക്ട് കാബിനറ്റിന്റെ സ്ഥാനാരോഹണവും, സേവന പദ്ധതികളുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിന് അടൂർ ഗ്രീൻ വാലി കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. മലങ്കര ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയെ ചടങ്ങിൽ ആദരിക്കും.
വിവിധങ്ങളായ ക്ഷേമപദ്ധതികൾ ലയൺസ് ക്ലബ് ഏറ്റെടുത്തു നടപ്പാക്കിവരുന്നുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു. സർക്കാർ സ്കൂളുകൾക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണം, ലഹരിക്കെതിരേയുള്ള ബോധവത്കരണം, സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നടക്കും.
1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, മാർട്ടിൻ ഫ്രാൻസിസ്, അടൂർ സേതു, മോഹനൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.