പഞ്ചായത്ത് വോട്ടർപട്ടികയിൽ മരിച്ചവരുടെ നീണ്ട നിര
1578665
Friday, July 25, 2025 4:20 AM IST
പത്തനംതിട്ട: തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകളെന്ന് ആരോപണം. വർഷങ്ങൾക്കു മുന്പ് മരണപ്പെട്ടവരും സ്ഥലംമാറ്റപ്പെട്ടവരുമൊക്കെ പട്ടികയിൽ ഇടം തേടിയിട്ടുണ്ട്. ഇത്തരത്തിൽ വോട്ട് വിനിയോഗിക്കാനാകാത്തവരെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടിക ദുരൂഹമാണെന്ന ആക്ഷേപവുമായി യുഡിഎഫ് രംഗത്തെത്തി.
ഇരട്ട വോട്ടുകളും വ്യാപകമായി പട്ടികയിലുണ്ട്. മരിച്ചവരെ ഒഴിവാക്കി പട്ടിക നൽകിയെങ്കിലും പലയിടത്തും ഇത് ഒഴിവാക്കിയിട്ടില്ല.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പട്ടികയെ സംബന്ധിച്ച ആക്ഷേപങ്ങൾ സ്വീകരിച്ചുവരികയാണ്. അന്തിമപട്ടിക ഓഗസ്റ്റ് 30 ഓടെയാണ് പുറത്തിറക്കുന്നത്.