വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
1578879
Saturday, July 26, 2025 3:42 AM IST
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ട്യൂഷൻ സെന്ററുകളടക്കം പ്രവർത്തിക്കരുതെന്ന് കളക്ടർ നിർദേശിച്ചു. എന്നാൽ പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
തിരുവല്ല: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു. രണ്ട് കുടുംബങ്ങളിലായി മൂന്ന് പുരുഷന്മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ക്യാമ്പിലുണ്ട്.