തിരുമൂലപുരത്ത് കൂറ്റൻ മരം വീണ് വൈദ്യതി ബന്ധം നിലച്ചു
1578878
Saturday, July 26, 2025 3:42 AM IST
തിരുവല്ല: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം വൈദ്യുത പോസ്റ്റിൽ പതിച്ചതോടെ ഒരു പ്രദേശമാകെ വൈദ്യുതി നിലച്ചു. രാത്രി വൈകിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ.
നഗരത്തിൽ ദീപാ ജംഗഷന് സമീപത്തെ കല്യാൺ സിൽക്സിന് മുന്നിൽ വർഷങ്ങളായി നിലനിന്ന ബദാം മരം കാറ്റിൽ മറിഞ്ഞ് സമീപത്തെ പാർക്ക് ചെയ്തിരുന്ന കാറിൽ പതിച്ച് കാറിന് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.
ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി. കാറിന് കാര്യമായ കേട് പാട് സംഭവിച്ചു. ഏറെ നേരം ഗതാഗത തടസവുമുണ്ടായി. പെരിങ്ങരയിൽ അശ്വതി രാമചന്ദ്രന്റെ വീടിന് മുകളിൽ കൂറ്റൻ വാകമരം വീണു. കുറ്റപ്പുഴ ആയുർവേദാശുപത്രിയുടെ ഇൻസിനറേറ്റർ തകർന്നു.