വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഓഗസ്റ്റ് ഒന്നിന്
1578663
Friday, July 25, 2025 4:20 AM IST
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. 20 വരെയാണ് പരിശോധന.
സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന പരിശോധനയിൽ 14 ജില്ലകളിലായി 51551 കൺട്രോൾ യൂണിറ്റുകളും 139053 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. പൊതുമേഖലാ സ്ഥാപനമായ ഇസിഐഎൽ നിയോഗിക്കുന്ന രണ്ട് എൻജിനിയർമാരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന.