കാട്ടാനകളെ തുരത്താൻ നടപടി
1578889
Saturday, July 26, 2025 4:18 AM IST
റാന്നി: കാട്ടാനശല്യം രൂക്ഷമായ ജനവാസ മേഖലകളിൽ അവയെ തുരത്തി കാട്ടിലേക്ക് ഓടിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ റേഞ്ച് ഓഫീസറോട് ആവശ്യപ്പെട്ടു.
കാട്ടാന ഇറങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് എംഎൽഎക്കാര്യം ആവശ്യപ്പെട്ടത്. കാട്ടാന ഇറങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹകരണത്തോടെയാണ് ആനകളെ തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
വന മേഖലയോടു ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ തെളിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.