ശാസ്ത്രീയ പ്രബന്ധ മത്സരത്തിൽ പുഷ്പഗിരിക്ക് രണ്ടാംസ്ഥാനം
1578410
Thursday, July 24, 2025 3:55 AM IST
തിരുവല്ല: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഗവൺമെന്റ് കോളജ്ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രീയ പ്രബന്ധ അവതരണ മത്സരത്തിൽ തിരുവല്ല പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർഥിനികൾക്ക് രണ്ടാം സ്ഥാനം.
സൗത്ത് ഈസ്റ്റ് സോണിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത തിരുവല്ല പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിനികളായ സൈനോര ജിജോ, ജെസ്റ്റി സാജൻ, ദിവ്യ ആൻ സജി എന്നിവരാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.