കുരുന്പൻമൂഴി കോസ് വേ മുങ്ങി
1578403
Thursday, July 24, 2025 3:39 AM IST
റാന്നി: കിഴക്കൻ മേഖലയിൽ മഴ വീണ്ടും ശക്തമായതിനു പിന്നാലെ പന്പാനദിയിൽ ജലനിരപ്പുയർന്നു. പെരുന്തേനരുവിക്ക് മുകൾ ഭാഗത്ത് കുരുമ്പൻമൂഴി കോസ് വേ പൂർണമായി മുങ്ങി. കഴിഞ്ഞ അഞ്ചുദിവസമായി കോസ് വേയ്ക്കു മുകളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നതെങ്കിലും ഇന്നലെയാണ് കൈവരികൾ പോലും മൂടിയ നിലയിൽ വെള്ളം നിരന്നൊഴുകാൻ തുടങ്ങിയത്.
താഴെ തീരങ്ങളിൽ ആളുകൾ ജാഗ്രതയിലാണ്. മഴ ശക്തമായി തുടർന്നാൽ പന്പ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.