റബർ കാർഷിക മേഖലയിൽ ജിയോ മാപ്പിംഗ്
1578413
Thursday, July 24, 2025 3:55 AM IST
ഇലന്തൂർ: റബർ ബോർഡിന്റെ ജിയോ മാപ്പിംഗ് ഫീൽഡ് എക്സിക്യൂട്ടീവുകളുടെ പരിശീലനം ആരംഭിച്ചു. ഇലന്തൂർ റബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടി ജില്ലാ കോ ഓർഡിനേറ്റർ പി.എസ്. ആര്യ ഉദ്ഘാടനം ചെയ്തു. ആർപിഎസ് പ്രസിഡന്റ് കെ.ജി. റെജി അധ്യക്ഷത വഹിച്ചു.
ജില്ലാ ഡേറ്റാ വാലിഡേറ്റർ എസ്. ഇന്ദു പരിശീലനത്തിനു നേതൃത്വം നൽകി. ശ്രീകലാ റെജി, എം.വി. സുരേഷ്, രഞ്ജിനി എസ്.കുമാർ, ഡെയ്സി ലാലു, രാജി വർഗീസ്, കെ.എസ്. ശാന്തി, പ്രീയ ഷിബു എന്നിവർ പ്രസംഗിച്ചു.
റബറിന്റെയും റബർ ഉത്പന്നങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട സാധ്യതകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ റബർ വളരുന്ന പ്രദേശങ്ങൾ ജിയോ മാപ്പ് ചെയ്യുന്നത്.
ഉടമസ്ഥാവകാശം,തോട്ടത്തിന്റെ വിസ്തൃതി, അതിര് തുടങ്ങിയ വിവരങ്ങൾ കർഷകർ നൽകണം. സർവേയിൽ ഉൾപ്പെടുന്നവർക്കു മാത്രമേ തുടർന്ന് റബർ ബോർഡ് ആനുകൂല്യങ്ങൾ ലഭിക്കൂ.
എല്ലാ റബർ കർഷകരും സർവേയും ആയി സഹകരിക്കണമെന്ന് ഇയുഡിആർ ജില്ലാ കോഓർഡിനേറ്റർ ആര്യ അറിയിച്ചു.