ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു
1578412
Thursday, July 24, 2025 3:55 AM IST
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സജി കോശി ജോർജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് കാർഡ് ക്യാമ്പ് പത്തനംതിട്ട നഗരസഭ ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു . കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം. രാജാ മുഖ്യപ്രഭാഷണം നടത്തി .
സംസ്ഥാന സമിതി അംഗം എൻ. കെ. നന്ദകുമാർ, ജില്ലാ സെക്രട്ടറി ലിസി അനു, വൈസ് പ്രസിഡന്റ് സക്കീർ ശാന്തി, സെക്രട്ടറി കെ. കെ. നവാസ്, വർക്കിംഗ് പ്രസിഡന്റ് സുനിത ബിജു, സുധി, രജനി എന്നിവർ പ്രസംഗിച്ചു.