വയോധികനെ മർദിച്ച ദൃശ്യങ്ങൾ വൈറൽ; മകനും മരുമകളും അറസ്റ്റിൽ
1578651
Friday, July 25, 2025 4:08 AM IST
അടൂർ: വയോധികനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകളും പോലീസ് കസ്റ്റഡിയിൽ. അടൂർ പറക്കോട് തളിയാട്ട് കോണത്ത് (ദേവനിലയം) വീട്ടിൽ തങ്കപ്പൻ(66)നാണ് മർദനമേറ്റത്.ഇദ്ദേഹത്തെ മർദ്ദിച്ച മകൻ സിജി (42) സിജിയുടെ ഭാര്യ സൗമ്യ(38) എന്നിവരെയാണ് അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളുംതാമസിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് തങ്കപ്പനു മർദനമേറ്റത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടൂർ പോലീസ് തങ്കപ്പന്റെ മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സമീപവാസിയാണ് പകര്‍ത്തിയതെന്നു പറയുന്നു. ആയുധം ഉപയോഗിച്ചുളള മര്‍ദ്ദനം, അസഭ്യം വിളി, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളാണ് സിജിക്കും ഭാര്യ സൗമ്യക്കും എതിരേ ചുമത്തിയിട്ടുളളത്.
തങ്കപ്പന്റെ മദ്യപാനത്തേതുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് മർദനത്തിനു കാരണമായതെന്ന് മകനും മരുമകളും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് സൗമ്യയെ കാണാതായിരുന്നു. ഇതിനും അടൂർ പോലീസ് കേസെടുത്തിരുന്നു.