മുങ്ങിമരിച്ചു
1578657
Friday, July 25, 2025 4:08 AM IST
തിരുവല്ല: വള്ളത്തിലെ യാത്രയ്ക്കിടെ വെള്ളത്തിൽ വീണ മൊബൈൽ ഫോൺ തിരയുന്നതിനിടെ മുങ്ങി മരിച്ചു.
നെടുമ്പ്രം വടക്കേതിൽ ഷാജിയാണ് (50) മുങ്ങി മരിച്ചത്.ഇന്നലെ വൈകുന്നേരം നാലോടെ പൊടിയാടിയിൽ വെള്ളംനിറഞ്ഞു കിടന്ന പാടത്താണ് സംഭവം.വള്ളത്തിൽ പോകവേ ഫോൺ വെള്ളത്തിൽ വീണു.
തിരയുന്നതിനിടയിൽ ആഴമുള്ളതും മുളകൾ വീണുകിടക്കുന്നതുമായ ഭാഗത്ത് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.