വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഫീൽഡ് ഗെയിംസ് മീറ്റ് ആരംഭിച്ചു
1578401
Thursday, July 24, 2025 3:39 AM IST
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിലെ രണ്ടുദിവസത്തെ ഫീൽഡ് ഗെയിംസ് മീറ്റ് വോളിബോൾ അന്താരാഷ്ട്ര പരിശീലകൻ അഹമ്മദ് ഫൈസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. കെ. ജയിംസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, വാർഡ് മെംബർ പ്രസന്നകുമാരി, ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ ജി. ബീന, നവോദയ പ്രിൻസിപ്പൽ വി. സുധീർ, വൈസ് പ്രിൻസിപ്പൽ പി. ജി. രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജവഹർ നവോദയ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് യോഗ,ചെസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.