പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
1578400
Thursday, July 24, 2025 3:39 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും. ഏനാത്ത് വയലാ പുതുശേരിഭാഗം ആശാഭവനിൽ സാംകുട്ടിയെയാണ് (60) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത് ശിക്ഷിച്ചത്.
2023 ജൂൺ മുതൽ 2024 മാർച്ച് വരെയുള്ള സമയങ്ങളിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ ബാലികയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഏനാത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അജികുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സ്മിത ജോൺ ഹാജരായി.
പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് കൈമാറാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.